Radio Suno

“DON’T LOSE HOPE CAMPAIGN” CONCLUDED

പ്രവാസികളെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി റേഡിയോ സുനോയുമായി സഹകരിച്ച് ഫോക്കസ് ഇന്റർനാഷണല്‍ ഖത്തര്‍ റീജ്യന്‍ ഒരുക്കിയ ‘ഡോണ്ട് ലൂസ് ഹോപ്പ്’ വിജയകരമായി സമാപിച്ചതിന്റെ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവെച്ചു . റേഡിയോ സുനോ കോ – ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ അമീർ അലിയ്ക്ക് ഫോക്കസ് പ്രവർത്തകർ ഉപഹാരവും നൽകി .

കാമ്പയിനില്‍ പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്ന വ്യത്യസ്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സന്തോഷകരവും ആരോഗ്യകരവുമായ വ്യക്തി-കുടുംബ-സാമൂഹിക ജീവിതം നയിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അതുവഴി സമൂഹത്തെ ബോധവത്കരിക്കുവാനുമുള്ള ഉത്തരവാദിത്വമാണ് ഫോക്കസ് പ്രവർത്തകർ ഏറ്റെടുത്തത് .