DOHA METRO READY FOR FIFA ARAB CUP

Doha Metro

ഈ മാസം 30 മുതല്‍ ഡിസംബര്‍ 18 വരെ ശനി മുതല്‍ വ്യാഴം വരെ ദിവസവും രാവിലെ 6.00 മുതല്‍ പുലര്‍ച്ചെ 3.00 വരെ DOHA METRO സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.00 മുതല്‍ പുലര്‍ച്ചെ 3.00 വരെയുമാണ് സര്‍വീസ് നടത്തുക. റെഡ്‌ലൈനില്‍ 6 പുതിയ ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും. 110 ട്രെയിനുകളാണ് നിലവില്‍ ദോഹ മെട്രോയ്ക്കുള്ളത്. പൂര്‍ണ ശേഷിയിലാകും പ്രവര്‍ത്തനം. റാസ് അബു അബൗദ് സ്‌റ്റേഷനിലൂടെ സ്റ്റേഡിയം 974 ലേയ്ക്കും എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഷനിലൂടെ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേയ്ക്കും അല്‍ റിഫ സ്‌റ്റേഷനിലൂടെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലേയ്ക്കും കാണികള്‍ക്ക് ദോഹ മെട്രോയിലൂടെ എത്താം.

ഹയ കാര്‍ഡ് (ഫാന്‍ ഐഡി) ഉപയോഗിച്ച് കാണികള്‍ക്ക് നാളെ മുതല്‍ ഡിസംബര്‍ 19 വരെ സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ സഞ്ചരിക്കാം. സ്‌റ്റേഡിയം യാത്രകളെക്കുറിച്ച് അറിയാന്‍: https://www.metrotram.qa/events/

RELATED : FIFA ARAB CUP 2021 KICKOFF

MORE FROM RADIO SUNO