DOHA HOSTS 24TH ARABIAN GULF CUP 2019
അറേബ്യൻ ഗൾഫ് കപ്പിന് വേദിയായി ഖത്തർ
ഇരുപത്തിനാലാമതു അറേബ്യൻ ഗൾഫ് കപ്പിന് ആതിഥ്യം അരുളുകയാണ് ഖത്തർ . അറബ് ഗൾഫ് മേഖല ഒന്നടങ്കം ആവേശത്തിലാണ് . 24 മുതൽ ഡിസംബർ 6 വരെയാണ് അറേബ്യൻ ഗൾഫ് കപ്പ് നടക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കാൻ 7 രാജ്യങ്ങളും എത്തിക്കഴിഞ്ഞു . ഖത്തറിന്റെ ദേശീയ ഫുട്ബോൾ ടീമും തയ്യാറായിക്കഴിഞ്ഞു . ഫെലിക്സ് സാഞ്ചസിന്റെ കീഴിൽ ടീം പൂർണ്ണ ആത്മവിശ്വാസത്തിലാണ് . അൽമോയിസ് അലി , അക്രം അഫീഫ് ,ഹസ്സൻ അൽ ഹൈദോസ് തുടങ്ങി 23 അംഗങ്ങളാണ് ഖത്തർ ടീമിന് കരുത്തേകുന്നത് .
അറേബ്യൻ ഗൾഫ് കപ്പിന് ഖത്തർ വേദിയാകുന്നത് ഇത് നാലാം തവണയാണ്. 1976ൽ 4-ാമത് ഗൾഫ് കപ്പിനും 1992ൽ 11-ാമത് ഗൾഫ് കപ്പിനും 2004ൽ 17-ാമത് ടൂർണമെന്റിനുമാണ് ഖത്തർ വേദിയായത്. 1992ലും 2004ലും സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ കിരീടം ചൂടിയതും ഖത്തർ തന്നെയാണ്. 1976ൽ കുവൈത്താണ് ജേതാവായത്. വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ വിജയം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തറിന്റെ ദേശീയ ടീം.
മത്സരങ്ങൾ
26 -ന് ഖത്തർ x ഇറാഖ് ,
യുഎഇ x യെമൻ
27 -ന് ഒമാൻ x ബെഹ്റിൻ
സൗദി x കുവൈറ്റ്
29 -ന് യുഎഇ x ഇറാഖ്
യെമൻ x ഖത്തർ
30 -ന് കുവൈറ്റ് x ഒമാൻ
ബെഹ്റിൻ x സൗദി
ഡിസംബർ 2 ന് – ഖത്തർ x യുഎഇ
കുവൈറ്റ് x ബെഹ്റിൻ
യെമൻ x ഇറാഖ്
ഒമാൻ x സൗദി
ഡിസംബർ 5 നു സെമിഫൈനൽ
ഡിസംബർ 8 നു ഫൈനൽ .
കാണികൾക്ക് ദോഹ മെട്രോ പ്രയോജനപ്പെടുത്താം . ഗോൾഡ് ലൈൻ വഴി ഖലീഫ സ്റ്റേഡിയത്തിലെ സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനിൽ എത്താം .
ഓൺലൈനിൽ ടിക്കറ്റുകൾ ലഭിക്കാൻ – gulfcup2019.qa