ദോഹ എക്സ്പോയിൽ 30 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു . ഒക്ടോബർ രണ്ടുമുതൽ 2024 മാർച്ച് 28 വരെയാണ്. 80 രാജ്യങ്ങളാണ് പവലിയൻ ഒരുക്കുന്നത്. ഖത്തർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നടക്കുന്ന ആദ്യ എ1 ഇന്റർനാഷനൽ ഹോർട്ടികൾച്ചറൽ എക്സിബിഷനായിരിക്കും ഇത് . എക്സ്പോക്കായി ദോഹയിലെ അൽ ബിദ പാർക്കിൽ 1.7 മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പവലിയനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ് .അലങ്കാര ഉദ്യാനങ്ങൾ, ചർച്ചകൾ, സമ്മേളനങ്ങൾ, തത്സമയ ഷോകൾ തുടങ്ങി നിരവധി പരിപാടികൾ നടക്കും .