28.6 C
Doha
Wednesday, September 29, 2021

DIRECTOR JEETHU JOSEPH APPRECIATED THE VIRAL BOY SHYAM VARKKALA

 

DIRECTOR JEETHU JOSEPH APPRECIATED THE VIRAL BOY SHYAM VARKKALA

ജീത്തു ജോസഫിനെ ഞെട്ടിച്ച ദൃശ്യം ക്ലൈമാക്സ് എഴുതിയ ശ്യാം വർക്കലയോട് ജീത്തു ജോസഫിന് പറയാനുള്ളത്….

ദേഷ്യം തോന്നിയിട്ടുണ്ടാകുമോ എന്നറിയില്ല… എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ..നല്ല ആകാംഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാൻ…ഇത് ശ്യാം വർക്കലയുടെ വാക്കുകളാണ് . സിനിമാ പ്രേമികളുടെ ഗ്രൂപ്പായ സിനിമാ പാരഡൈസോ ക്ലബ്ബിൽ ‘ദൃശ്യം ചില കാണാ കാഴ്ചകള്‍’ എന്ന പേരിൽ ശ്യാം വർക്കല എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു . ദൃശ്യം സിനിമയുടെ തുടർച്ചയായ കുറിപ്പ് സംവിധായകൻ ജീത്തു ജോസഫിന്റെ ശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ് ഖത്തറിലെ റേഡിയോ സുനോ 91 .7 എഫ് . എമ്മിലെ മാറ്റിനി മാഷപ്പ് എന്ന സിനിമ പ്രോഗ്രാമിൽ ആർ . ജെ ബോബി. ശ്യാം വർക്കല ലൈവിൽ സംസാരിക്കുമ്പോഴായിരുന്നു സർപ്രൈസ് ആയി ജീത്തു ജോസഫും ലൈനിൽ എത്തിയത് . ശ്യാമിന്റെ ട്വിസ്റ്റുകൾ നിറഞ്ഞ കുറിപ്പിനെ ജീത്തു ജോസഫ് അഭിനന്ദിച്ചു . ഒരു മികച്ച സ്ക്രിപ്റ്റ് റൈറ്ററെ ശ്യാമിൽ കാണുന്നു എന്നും ഇനിയും സ്ക്രിപ്റ്റുകൾ എഴുതണം എന്നും ജീത്തു ജോസഫ് പറഞ്ഞു . കാത്തിരുന്ന മറുപടി നേരിൽ കേൾക്കാൻ സാധിച്ചതിന്റെ സന്തോഷം ശ്യാമിന്റെ വാക്കുകളിലും നിറഞ്ഞു നിന്നിരുന്നു .