DIGITALL:INNOVATION AND TECHNOLOGY FOR GENDER EQUALITY

IWD 2023

DIGITALL:INNOVATION AND TECHNOLOGY FOR GENDER EQUALITY അന്താരാഷ്ട്ര വനിതാ ദിനം . ലോകത്തിനൊപ്പം മാറ്റങ്ങളുമായി സ്ത്രീ ലോകവും കുതിക്കുകയാണ് . സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. 1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംഘാടന അവകാശം ഒരു പ്രത്യേക ​ഗ്രൂപ്പിനോ സംഘടനക്കോ സ്വന്തമായുള്ളതല്ല. 1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത് . ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.

MORE FROM RADIO SUNO