തലയ്ക്ക് പകരം ചിന്നത്തല നായകനാകും
M S DHONI ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സ് സ്ഥാനം ഒഴിഞ്ഞു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നായക സ്ഥാനത്തെത്തും. ജഡേജ ചെന്നൈയുടെ മൂന്നാമത്തെ നായകനാണ്.ധോനി ടീമിന്റെ ഭാഗമായി തുടരും. നായക സ്ഥാനം ജഡേജക്ക് കൈമാറാനുള്ള തീരുമാനം ധോനിയുടേതാണെന്ന് സിഎസ്‌കെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.2008-മുതല്‍ ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സ് പുറത്തിറക്കിയ പ്രസ്താവന
‘മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനത്തുനിന്ന് മാറാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു.2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ.ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് അദ്ദേഹം. ഈ സീസണിലും തുടർന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും’ .