DALIYAH , 4 YEAR OLD GIRL WHO HAS READ MORE THAN 1,000 BOOKS
ഇതാണ് വായനക്കുട്ടി
അമേരിക്കയിലെ ഏറ്റവും വലിയ ലൈബ്രറി വാഷിങ്ടണിലെ ലൈബ്രറി ഓഫ് കോൺഗ്രസ് ഒരിക്കൽ നാലു വയസ്സുള്ള ദാലിയ മാരി അരാന എന്ന പെൺകുട്ടിയെ ഒറ്റ ദിവസത്തെ ലൈബ്രേറിയൻ പദവി നൽകി ആദരിച്ചു എന്താ കാരണം എന്നല്ലേ നഴ്‌സറിയിൽ പോകുന്നതിനു മുൻപു തന്നെ ആയിരം പുസ്തകങ്ങൾ വായിച്ചുതീർത്തതിനാണു ഈ ജോർജിയക്കാരിയാക്കാരിയ്ക്കു ഈ പദവി കിട്ടിയത് . 2 വയസ്സും 11 മാസവും ഉള്ളപ്പോഴാണു ദാലിയ ആദ്യ പുസ്തകം വായിക്കുന്നത്. തുടർന്നുള്ള ഒരു വർഷംകൊണ്ട് ആയിരം പുസ്തകം വായിച്ചെന്ന റെക്കോർഡും ദാലിയ സ്വന്തമാക്കി. വായിച്ചതിൽ ഗ്രീക്ക് പുരാണകഥകളാണു ദാലിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. വലുതാകുമ്പോൾ ദിനോസറുകളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധയാകണമെന്നാണു ദാലിയയുടെ ആഗ്രഹം.