DAD : A SON’S FIRST HERO , A DAUGHTER’S FIRST LOVE

DAD

“A father is a son’s first hero and a daughter’s first love.”

അച്ഛൻ , ഡാഡി , പപ്പാ , ബാപ്പ വിളിപ്പേരുകൾ പലതാണെങ്കിലും ഈ വിളികളിൽ എല്ലാം നിറഞ്ഞു നില്കുന്നത് സ്നേഹം മാത്രം . കരുതലിന്റെ , സംരക്ഷണത്തിന്റെ സ്നേഹ പുതപ്പാണ് ഓരോ പിതാവും . ഇന്ന് ലോക ഫാദേർസ് ഡേ . മക്കളുടെ കൂടെ വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാതെ വരുന്ന അച്ഛന്മാർക്കു വേണ്ടി സമർപ്പിക്കപ്പെടുന്ന ദിവസം കൂടിയാണിത്.

എന്താണ് ഫാദേഴ്‌സ് ഡേ

FATHERS DAY അമേരിക്കയില്‍ ആണ് തുടങ്ങി വെച്ചത്. 1910 ജൂണ്‍ 19-ന് വാഷിംഗ്ടണിലെ സ്പോക്കെയ്നിലാണ് അനൗദ്യോഗികമായി ഈ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. വാഷിംഗ്ടണില്‍ നിന്നുള്ള സോനോറ സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ ആശയത്തിന് തിരി കൊളുത്തിയത്. അമ്മയുടെ മരണത്തിന് ശേഷമാണ് ഇത്തരം ഒരു ദിനത്തിന്റെ പ്രാധാന്യം ഇവര്‍ മനസ്സിലാക്കുന്നത്. അച്ഛന്‍ തന്റെ 6 മക്കളെയും ഒറ്റയ്ക്ക് വളര്‍ത്തിയതും അതില്‍ അച്ഛന്റെ ത്യാഗവും എല്ലാമാണ് ഈ ദിനം ആഘോഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. അത് മാത്രമല്ല ജൂണ്‍ എന്നത് അവരുടെ അച്ഛന്റെ പിറന്നാള്‍ മാസം കൂടിയായിരുന്നു.

ഇന്നും ഏറ്റവും ജനപ്രിയമായ ഗ്രീറ്റിംഗ് കാര്‍ഡ് ആയി ‘Dad from daughter’ എന്ന കാര്‍ഡ് ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

DAD
Fathers Day

RELATED : HAPPY MOTHER’S DAY

MORE FROM RADIO SUNO