TRAVEL SCHEDULE FOR EXPATS POSTPONED
കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യയുടെ ആദ്യ വിമാനം മേയ് 9ന് (ശനിയാഴ്ച) ആണ്.വൈകിട്ട് പ്രാദേശിക സമയം ഏഴിന് ദോഹയില്‍ നിന്ന് വിമാനം കൊച്ചിക്ക് പുറപ്പെടും.200 പ്രവാസി മലയാളികളാണ് കൊച്ചി വിമാനത്തില്‍ ഉണ്ടാകുക.എയര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ഐസിസിയില്‍ നേരിട്ടെത്തിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നത് . ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ശേഖരിച്ച് അത്പ്രകാരമുള്ള മുന്‍ഗണന പ്രകാരമായിരുന്നു യാത്രക്കാരെ തിരഞ്ഞെടുത്തത് .
പ്രവാസികളില്‍ ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവര്‍ എന്നിവർക്കാണ് മുന്ഗണന എന്ന് എംബസി നേരത്തെ വ്യക്തം ആക്കിയിരുന്നു . 40,000 പേരാണ് എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഖത്തറില്‍ നിന്ന് മേയ് 9 ന് കൊച്ചിയിലേക്കും മെയ് 10 നു വൈകിട്ട് 4 നു ദോഹയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം ഇന്ത്യന്‍ സമയം രാത്രി 10.45 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തും.ദോഹയില്‍ നിന്ന് തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കിയാണ് യാത്രക്കാരെ കയറ്റുന്നത്.