COVID-19: HMC RECOMMENDS RESPIRATORY PATIENTS TO TAKE A SPECIAL CARE

RADIO SUNO 91.7 COVID UPDATE 2020

COVID-19: HMC RECOMMENDS RESPIRATORY PATIENTS TO TAKE A SPECIAL CARE

കോവിഡ് 19 തിനെതിരെ ശ്വസന സംബന്ധമായ രോഗമുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍.

ശ്വസന സംബന്ധമായ രോഗമുള്ളവര്‍ വ്യക്തി ശുചിത്വം പാലിക്കുകയും സമൂഹവുമായുള്ള ബന്ധം ഒഴിവാക്കുകയും വേണം.

തിരക്കുള്ള ഇടങ്ങള്‍ പ്രത്യേകിച്ചും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ പോകരുത്.

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവരുമായി കുറഞ്ഞത് ആറടി അകലം പാലിക്കണം.

വ്യക്തികള്‍ക്ക് രോഗസാധ്യത സംബന്ധിച്ച് സ്വയം വിലയിരുത്തല്‍ നടത്താനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ www.moph.gov.qa എന്ന വെബ്‌സൈറ്റിലെ കോവിഡ്-19 എന്ന വെബ് പേജില്‍ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്.

‘കോവിഡ്-19 സെല്‍ഫ് അസെസ്‌മെന്റ്’ എന്ന ലിങ്കില്‍ പ്രവേശിച്ച് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം.

MORE FROM RADIO SUNO