COVID 19 : FIRST FLIGHT TO TAKE OFF FROM QATAR TO KERALA TODAY

Air India Radio suno

COVID 19 : FIRST FLIGHT TO TAKE OFF FROM QATAR TO KERALA TODAY

ഖത്തറിലെ പ്രവാസികൾ കാത്തിരുന്ന ആ ദിനം ഇന്നാണ് . ഖത്തറില്‍ നിന്നുള്ള 183 പ്രവാസി മലയാളികളുമായി എയര്‍ ഇന്ത്യയുടെ ആദ്യവിമാനം വൈകിട്ട് പ്രാദേശിക സമയം 7.15 ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും.ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 59 ഗര്‍ഭിണികളും മൂന്ന് കൈക്കുഞ്ഞുങ്ങളും കൂടാതെ അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവര്‍, സന്ദര്‍ശ വീസയിലെത്തിയ മുതിര്‍ന്ന പൗരന്മാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. ആദ്യ ഘട്ട യാത്രക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത് .

നാളെ വൈകിട്ട് 3.30 നാണ് ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം 181 യാത്രക്കാരുമായി യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്.കേരളത്തിൽ വിപുലമായ സൗകര്യങ്ങളാണ് പ്രവാസികൾക്കായി ജില്ലകളിൽ ഒരുക്കിയിട്ടുള്ളത് .

Source : Manorma Online https://www.manoramaonline.com/home.html AAAAA

MORE FROM RADIO SUNO