മലയാളികൾക്ക് പുതു രുചികളുടെ കലവറ തുറന്നു കാട്ടിയ ഷെഫ് പിള്ള ഖത്തറിന്റെ സ്വന്തം റേഡിയോ സുനോയിലേക്ക് അതിഥിയായി എത്തി. ഫിഷ് നിർവാണയും മറ്റ് വ്യത്യസ്ത രുചി വൈവിധ്യങ്ങൾക്കുമപ്പുറം സുരേഷ് പിള്ള എന്ന മനുഷ്യനെ കൂടുതലറിയാൻ കൂടി ഉള്ളതായിരുന്നു ഈ കൂടിക്കാഴ്ച. തന്റെ കഷ്ടപ്പാടുകളും സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഇന്ന് അദ്ദേഹം സ്വയം നേടിയ അംഗീകാരങ്ങളുടെ യാത്രയുടെ ഓർത്തെടുക്കലുകൾ കൂടിയായി ഈ സംഗമം. അതിനു ഭാഗമാവാൻ കഴിഞ്ഞതിലും Radio Suno ടീമിന് ഏറെ സന്തോഷമുളവാക്കുന്നു.
ഷെഫ് എന്ന ലേബലിനപ്പുറം സ്റ്റേറ്റ് ചെസ്സ് ചാമ്പ്യനും, വഴിയിലുടനീളം കൂടെ നിന്നവരെ തന്റെ സംരംഭത്തിലൂടെ ചേർത്തു നിർത്തിയ സുരേഷ് പിള്ള എന്ന മനുഷ്യനെപ്പറ്റി കൂടുതൽ അറിയാനും ഈ സൗഹൃദ സംഭാഷണത്തിലൂടെ സാധിച്ചു. മറ്റ് ഷെഫുകളിൽ നിന്ന് വിഭിന്നമായി, രഹസ്യങ്ങൾ ഒന്നും തന്നെ വെക്കാതെ, തന്റെ സിഗ്നേച്ചർ ഡിഷിന്റെ ചേരുവകളും അത് തയ്യാറാക്കേണ്ട വിധവും തന്റെ സ്വതസിദ്ധ ശൈലിയിൽ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചതുകൊണ്ടു തന്നെയാണ് മറ്റാർക്കുമില്ലാതെ ജനപ്രീതി അദ്ദേഹത്തിന് നേടാനായതും.
വ്യക്തമായ കാഴ്ചപ്പാടും സ്വപ്നങ്ങളെ തീക്ഷണമായി പിന്തുടരാനുള്ള മനസ്സുമുണ്ടെങ്കിൽ, മനുഷ്യനു അസാധ്യമായ ഒന്നും തന്നെ ഇല്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ശ്രീ Chef Pillai.
ഇനിയും ഇതുപോലെ ഓരോ വ്യക്തിയെയും കൂടുതൽ അറിയാനും, അവരുടെ കാഴ്ചപ്പാടുകൾ പ്രേക്ഷകരിലേക്ക് സുഖകരവും സൗകര്യപ്രദവും ആയ രീതിയിൽ എത്തിക്കാനും Radio Suno പരിശ്രമിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഒന്നടങ്കം ഖത്തറിലെ number one സ്റ്റേഷനായി 91.7 FM ഏറ്റെടുത്തതും.