CHANDRAYAAN 2-INDIA LAUNCHES SECOND MOON MISSION

Chandrayaan 2- India launches second Moon mission

വിജയഭ്രമണ പഥത്തിൽ ചന്ദ്രയാൻ 2

ചന്ദ്രയാൻ 2 കുതിച്ചുയർന്നപ്പോൾ ചരിത്രം കുറിച്ച് ഇന്ത്യ . ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരമായി . 16–ാം മിനിറ്റിൽ പേടകം ഭൂമിയിൽ നിന്ന് 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത്തി.ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ഈ ദൗത്യത്തിന്റെ പിന്നണിയിലും മലയാളി സാന്നിധ്യം ഉണ്ടായിരുന്നു . വട്ടിയൂർക്കാവ് ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് സെന്ററിലാണ് ചന്ദ്രയാൻ 2ന്റെ നാവിഗേഷൻ ഘടകങ്ങൾക്കു രൂപം നൽകിയത് . ഐഎസ്ആർഒയിലെ നൂറുകണക്കിനു മലയാളി ശാസ്ത്രജ്ഞരും ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ചു.

ആശംസകളോടെ റേഡിയോ സുനോ 91.7FM

MORE FROM RADIO SUNO