celestial awards

CELESTIAL AWARDS 2021

ഖത്തറിലെ ആരോഗ്യമേഖലയിലെ വനിത പ്രവർത്തകരെ ആദരിച്ച് ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കും ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് അസ്സോസിയേഷനും .കോവിഡ് കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ മുന്നണി പോരാളികളായ 11 വനിതകൾക്കായിരുന്നു സെലെസ്റ്റിയൽ അവാർഡ് 2021 ലഭിച്ചത് .പൊതുജനാരാഗ്യ മന്ത്രാലയത്തിലെയും, ഹമദ് മെഡിക്കൽ കോർപ്പറേഷനിലേയും, സ്വകാര്യ ആരോഗ്യ മേഖലയിലെയും, വിവിധ വിഭാഗത്തിലെ വനിതകൾ പുരസ്‌ക്കാരത്തിനർഹരായി .ഇനാമി അൽ നഈമി ,ജെനിതാ പനീർ സെൽവം ,ഡോ.ഷെറിൻ റഹിം തളപ്പിൽ , ഡോ.രൂപ മാത്യു ,റീന തോമസ് ,മിനി സിബി ,അൽഫോൻസ ജെയിംസ് ,ഷൈനി സന്തോഷ് ,റീന ഫിലിപ്പ് ,ആനി ഷാജി ,ഷെമി ആഷിം എന്നിവരാണ് പുരസ്‌ക്കാരത്തിന് അർഹരായവർ .ഒലിവ് -സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർമാരായ അമീർ അലി പരുവള്ളി ,കൃഷ്ണകുമാർ ,സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി ,ഫിൻക്യു പ്രസിഡൻറ് ബിജോയി ചാക്കോ എന്നിവർ ചേർന്ന് വിജയികൾക്ക് പുരസ്ക്കാരം വിതരണം ചെയ്തു.