BRAZIL IS THE FIRST TEAM IN HISTORY TO USE ALL 26 PLAYERS IN WORLDCUP

Tite Brazil Coach

ബ്രസീൽ ചരിത്രങ്ങളുടെ കൂട്ടുകാരാണ് , ഒരു റെക്കോഡ് കൂടി കാനറി പടയെ തേടിയെത്തി . ഒരു ലോകപ്പിൽ മുഴുവൻ താരങ്ങളെയും കളത്തിലിറക്കിയ ആദ്യ ടീമായി ബ്രസീൽ . പരിശീലകൻ ടിറ്റെയുടെ ഈ തീരുമാനത്തെ പ്രശംസിക്കുകയാണ് ഫുട്ബോൾ ലോകം . 26 അംഗ ടീമിലെ മൂന്നാം ഗോൾ കീപ്പർ വെവേർട്ടൻ പ്രീ ക്വാര്‍ട്ടറിൽ ഇറങ്ങിയതോടെ ബ്രസീലിന്റെ മുഴുവൻ താരങ്ങളും ഖത്തറിന്റെ മണ്ണിൽ സാന്നിധ്യം അറിയിച്ചു . ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പരിശീലകൻ തൻ്റെ ടീമിലെ മുഴുവൻ താരങ്ങൾക്കും കളിക്കാൻ അവസരം നൽകിയത് . മത്സര ശേഷം ഇതിഹാസ താരം പെലെയ്ക്ക് അഭിവാദ്യം അർപ്പിച്ചാണ് ടീം ഗ്രൗണ്ട് വിട്ടത് .

MORE FROM RADIO SUNO