BLOCK ANONYMOUS CALLS AND DO NOT RESPOND TO THEM
സംശയാസ്‌പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് MoI പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു . ഇത്തരം നമ്പരുകൾ ബ്ലോക് ചെയ്യുന്നതാണ് സുരക്ഷിതം. സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ധനസഹായം തേടിയുള്ള സന്ദേശങ്ങൾ അവഗണിക്കണം.ബാങ്കുകളുടെയും മറ്റും പേരിൽ വരുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി ഉറപ്പാക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കി.ബാങ്കുകൾ സന്ദേശം അയച്ചിട്ടുണ്ടോ എന്ന് ബാങ്കുമായി ബന്ധപ്പെട്ടു ഉറപ്പുവരുത്തണം .