BCCI

‘BILLION CHEERS JERSEY ‘

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി. ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.Billion Cheers Jersey’ എന്നാണ് പുതിയ ജേഴ്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. കടുംനീല നിറമാണ് ടീമിന്റെ പുതിയ ജേഴ്‌സിക്ക്.ബുധനാഴ്ച ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്‌സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ,കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.