MOHANLAL

BAROZ MOHANLAL’S DIRECTORIAL DEBUT

BAROZ MOHANLAL’S DIRECTORIAL DEBUT

വാസ്കോഡിഗാമയുടെ കാവൽക്കാരനായി മോഹൻലാൽ

ബറോസ് – സ്വപ്നത്തിലെ നിധി കുംഭത്തില്‍ നിന്ന് ഒരാള്‍

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ പുറത്തുവിട്ടു . സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടൻ റഫേൽ അമാർഗോ എന്നിവര്‍ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും.വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ഒരുങ്ങുന്നത് . വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും.BAROZ MOHANLAL’S DIRECTORIAL DEBUT ‘ബറോസ്‍-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.മോഹൻലാൽ തന്നെയാണ് ബറോസിന്റെ വേഷത്തിലുമെത്തുന്നത്. കെ യു മോഹനനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

https://www.youtube.com/watch?v=0_jX13FAYfU

author avatar
Anil Kumar

Leave a Comment

Your email address will not be published. Required fields are marked *