AYYAPPANUM KOSHIYUM STARRING PRITHVIRAJ AND BIJU MENON
അയ്യപ്പനും കോശിയും ഒരുങ്ങുന്നു
പൃഥ്വിരാജ് ബിജു മേനോൻ സച്ചി കൂട്ട് കെട്ടിൽ വരുന്ന അടുത്ത ചിത്രമാണ് അയ്യപ്പനും കോശിയും.സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സംവിധായകനായ രഞ്ജിത്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ബിജുമേനോന്‍ അവതരിപ്പിക്കുന്ന അയ്യപ്പന്‍ നായര്‍ അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐ കഥാപാത്രമാണ് .പൃഥ്വിരാജ് ചെയ്യുന്ന കട്ടപ്പനക്കാരനായ കോശി പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ഒരാളായാണ് എത്തുന്നത് . ഇരുവരും തുല്യപ്രാധാന്യമുള്ള നായകകഥാപാത്രങ്ങളാണ്. സച്ചി – പൃഥ്വിരാജ് എന്ന വിജയ കൂട്ടുകെട്ട് മലയാളത്തിന് ഇനി സമ്മാനിക്കുന്നത് അയ്യപ്പനും കോശിയും ആയിരിക്കും .