AVATAR KERALA BOX OFFICE COLLECTION . ജയിംസ് കാമറുണിന്റെ അവതാർ 2 റെക്കോർഡിൽ നിന്നും റെക്കോഡിലേയ്ക്ക് കുതിക്കുകയാണ് . ആഗോള തലത്തിൽ ഇതുവരെ 7000 കോടി രൂപയിലേറെ ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യയിൽ ആഗോള കലക്‌ഷൻ 300 കോടി പിന്നിട്ടു കഴിഞ്ഞു.ഇതുവരെ 18 കോടിയാണ് കേരളത്തില്‍നിന്ന് അവതാർ 2 നേടിക്കഴിഞ്ഞത് . അവതാർ ആദ്യഭാഗം നേടിയ ആഗോള കലക്‌ഷൻ 2.91 ബില്യൻ ഡോളറായിരുന്നു.460 മില്യൻ ഡോളർ (3800 കോടി രൂപയോളം) ചെലവിട്ടാണ് രണ്ടാംഭാഗം നിർമിച്ചിരിക്കുന്നത്.അവതാർ 2 ആദ്യദിനം ഇന്ത്യയിൽനിന്നു വാരിയത് 41 കോടി രൂപയായിരുന്നു.