ഇനിയാണ് മക്കളെ കോപ്പയിലെ യഥാര്ഥ ഫൈനൽ
ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ന് അർജന്റീനയുടെ വിജയനായകനായി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട സെമി പോരാട്ടത്തിൽ കൊളംബിയയെ വീഴ്ത്തി അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ എത്തി .അർജന്റീനയ്ക്കായി ലൗട്ടൗരോ മാർട്ടിനസും (7) കൊളംബിയയ്ക്കായി ലൂയിസ് ഡയസുമാണ് ((61) മുഴുവൻ സമയത്ത് ഗോൾ നേടിയത്.ഷൂട്ടൗട്ടിൽ മൂന്ന് കൊളംബിയൻ താരങ്ങളുടെ ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അർജന്റീനയെ ഫൈനലിലേക്ക് നയിച്ചു.അഞ്ചാം കിക്ക് എടുക്കും മുൻപു തന്നെ 3–2ന്റെ ലീഡിൽ അർജന്റീന ഫൈനലിൽ കടന്നു.