Anugraheethan Antony – Official Trailer
ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ പുറത്തിറങ്ങി.ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോൾ സഞ്ജനയായി ഗൗരി കിഷൻ വേഷമിടുന്നു.ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി. മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിനു വേണ്ടി എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. ശെല്‍വകുമാര്‍ എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്‍.
ട്രൈയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് .
യൂട്യൂബ് കമെന്റുകൾ
vyshnav pv സുരാജ് വെഞ്ഞാറമൂടിന്റെ മറ്റൊരു അഭിനയത്തിനു തിരിതെളിയാൻ പോവുന്നു
Akshay Kannan എല്ലാരുടേം പെർഫോമൻസ് കാണാൻ Waiting.
SHAHIN SHAN VP ഇതൊരു ഒന്നൊന്നര ഫീൽ ഗുഡ് സിനിമ ആയിരിക്കും എന്ന് ഉറപ്പാണ്