ANNAATTHE MOVIE SONG

Annathe Rajanikanth

രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ പ്രണയ​ഗാനം പുറത്ത്. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ​ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.’സാര കാട്രേ’ എന്ന് തുടങ്ങുന്ന ​ഗാനം സിദ് ശ്രീറാമും ശ്രേയാ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യു​ഗഭാരതിയുടെ വരികൾക്ക് ഡി.ഇമ്മനാണ് സം​ഗീതം. ദർബാറിന് ശേഷം രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ചിത്രം കൂടിയാണിത് . സിരുത്തെ ശിവയാണ് അണ്ണാത്തെ സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു .സൺ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്.

MORE FROM RADIO SUNO