ANDROID KUNJAPPAN VERSION 5.25 CLASSIC FAMILY COMEDY DRAMA

RADIO SUNO
ANDROID KUNJAPPAN VERSION 5.25 CLASSIC FAMILY COMEDY DRAMA
ആൻഡ്രോയിഡ്  കുഞ്ഞപ്പൻ 5 .25 ഇത്  കാഴ്ചയുടെ പുതിയ  വേർഷൻ
 പയ്യന്നൂരിലെ ഒരു കുഗ്രാമത്തിലെത്തിയ ഒരു  റോബോട്ടിന്റെ കഥ  കേരളത്തെ  മുഴുവൻ  രസിപ്പിക്കുകയാണ് .സന്തോഷ് ടി. കുരുവിള നിർമിച്ചു നവാഗത രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ്  കുഞ്ഞപ്പൻ വേർഷൻ 5 .25 തീയറ്റേറുകളിൽ  മികച്ച  അഭിപ്രായവുമായി മുന്നേറുന്നു . സൗബിനും സുരാജും സൈജുവും ചേർന്നു സിനിമയെ  അനുഭവമാക്കി  മാറ്റുന്നു . സൂരാജ്  വെഞ്ഞാറമൂട്  അവതരിപ്പിക്കുന്ന  കഥാപാത്രം  സിനിമ ഇറങ്ങുന്നതിനു  മുൻപ്  നൽകിയ പ്രതീക്ഷകൾ പ്രതീക്ഷിച്ചതിലും  മനോഹരമാക്കി . ഭാസ്കരനായെത്തിയ സുരാജ് രൂപത്തിലും ഭാവത്തിലും സിനിമയെ മറ്റൊരു തലത്തിൽ  എത്തിക്കുന്നു . നായികയായ കെൻഡിയും ലഭിച്ച വേഷം കൃത്യതയോടെ ചെയ്തു . ഛായാഗ്രഹണം നിർവഹിച്ച സാനു ജോൺ വർഗീസും എഡിറ്റിങ് നിർവഹിച്ച സൈജു ശ്രീധരനും സിനിമയ്ക്ക്  കൂടുതൽ  മിഴിവേകി .
ആൻഡ്രോയിഡ്  കുഞ്ഞപ്പൻ വേർഷൻ 5 .25 അണിയറ പ്രവർത്തകർക്ക്  ഓവർസീസ്  റേഡിയോ  പാർട്ണർ  റേഡിയോ  സുനോ 91 .7  എഫ് . എമ്മിന്റെ  നിറഞ്ഞ കയ്യടികൾ …..

MORE FROM RADIO SUNO