ANDROID KUNJAPPAN VER 5.25 OFFICIAL RADIO PARTNER RADIO SUNO 91.7 FM
Android Kunjappan Version 5.25 is an upcoming Malayalam movie .
ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25 ഒഫീഷ്യൽ റേഡിയോ പാർട്ണർ റേഡിയോ സുനോ 91.7 FM
പേരിൽ തന്നെ കൗതുകം സമ്മാനിക്കുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റേഡിയോ പാർട്ണർ റേഡിയോ സുനോ 91 .7 എഫ് .എം ആണ് . രതീഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.ചിത്രത്തിന്‍റെ ടീസര്‍ ആരാധകര്‍ക്ക് നൽകിതും വ്യത്യസ്തത തന്നെ ആയിരുന്നു . ഫസ്റ്റ് ലുക്ക് പോസ്റ്ററും , ടീസറും എല്ലാം പ്രതീക്ഷകൾക്കു മുകളിൽ ചിത്രം എത്തും എന്ന സൂചനകളാണ് നൽകുന്നത് . നായിക ആയി എത്തുന്നത് അരുണാചൽ സ്വദേശി കെൻഡി സിർദോയാണ് . അടുക്കളയിൽ കഞ്ഞി പാകം ചെയ്യുന്ന റോബോട്ടിനെ ടീസറിൽ കാണാം.