AN ETERNAL LOVE STORY SUFIYUM SUJATHAYUM

SUFIYUM SUJATHAYUM RADIO SUNO

SUFIYUM SUJATHAYUM OFFICIAL TRAILER 

സൂഫി സംഗീതത്തിന്റെ മാന്ത്രികത നിറയുന്ന സൂഫിയും സുജാതയും 

ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.നടന്‍ ധനുഷ് ആണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്‌. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ഇത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍.

നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.അനു മൂത്തേടത്താണ് ഛായാഗ്രഹണം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. സിനിമയിലെ അല്‍ഹം ദുലില്ല എന്ന ഗാനത്തിന് ഈണമേകിയിരിക്കുന്നത് സദീപ് പാലനാടാണ്. എം.ജയചന്ദ്രന്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ആമസോണ്‍ പ്രൈമില്‍ ജൂലൈ മൂന്നിന് റിലീസ് ചെയ്യും.

 

MORE FROM RADIO SUNO