കുമ്പളങ്ങിയ്ക്കും വൈറസിനും ശേഷം ഞെട്ടിക്കുന്ന പ്രകടനവുമായി സൗബിന്റെ അമ്പിളി
ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സൗബിൻ ചിത്രമാണ് അമ്പിളി . ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ അമ്പിളിയെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു . ഇപ്പോൾ ചിത്രത്തിന്റെ ടീസറും എത്തിക്കഴിഞ്ഞു . ഗപ്പിയ്ക്കു ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി . ഞങ്ങടെ അമ്പിളി വിചാരിച്ചാൽ എല്ലാ കാര്യങ്ങളും നടക്കും എന്ന് ജാഫർ ഇടുക്കി പറയുന്നിടത്താണ് ടീസർ ആരംഭിക്കുന്നത് . വിഷ്ണു വിജയിന്റേതാണ് സംഗീതം. ഒരു സൈക്കിളിന്റെ രൂപത്തിലാണ് അമ്പിളി എന്ന വാക്കിലെ ‘അ’ സ്‌ക്രീനിൽ തെളിയുന്നത് .ഞാൻ ജാക്സൺ അല്ലടാ ന്യൂട്ടൺ അല്ലടാ എന്ന് തുടങ്ങുന്ന പാട്ടും വൈറലാവുകയാണ് .