ALL STUDENTS BACK TO SCHOOL FROM SUNDAY: MINISTRY

Ministry of Education and Higher Education

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നു മുതല്‍ സ്‌കൂളുകള്‍ നൂറു ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളിലും സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസസ്ഥാനങ്ങളിലും നൂറു ശതമാനം ഹാജറില്‍ ക്ലാസുകള്‍ ആരംഭിക്കും. ഞായറാഴ്ച മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളുകളിലേക്ക് മടങ്ങിയെത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശിച്ചു. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ കൂടുതല്‍ ഇളവുകള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളിലും ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. നൂറു ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കോവിഡിനു മുന്‍പുണ്ടായിരുന്ന വിദ്യാഭ്യാസ അന്തരീക്ഷത്തിലേക്ക് ഖത്തര്‍ തിരിച്ചെത്തുകയാണ്. മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി വേണം സര്‍ക്കാര്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഞായറാഴ്ച മുതല്‍ പൂര്‍ണ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കാന്‍.

MORE FROM RADIO SUNO