ADIEU SUSHANT SINGH RAJPUT
ആ കുഞ്ഞി ചിരി മറക്കില്ല
എത്ര പെട്ടെന്നാണ് ആ ചിരി മാഞ്ഞത്
പകരം സോഷ്യൽ മീഡിയ വാളിൽ നിറയെ ആ ചിരി നിറഞ്ഞു. വിട സുശാന്ത് സിംഗ് രാജ്പുത് .
പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.1986ല്‍ ബിഹാറിലെ പാട്‍നയിലാണ് സുശാന്തിന്‍റെ ജനനം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത് . ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം…
എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു.ഫിലിം ഫെയര്‍, ഐഫ, പ്രൊഡ്യൂസേഴ്‍സ് ഗില്‍ഡ്, സ്റ്റാര്‍ഡസ്റ്റ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു.പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായധനത്തെക്കുറിച്ച് ഓർത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സുശാന്തിന് ഓർമ്മകുറിപ്പ് എഴുതി .