കണ്ണൂർ വീഡിയോ പറന്നുയരുന്നു!!!

കണ്ണൂര്  നമ്മുടെ കണ്ണൂര്….  വരികളാണ് ഇപ്പോൾ  മലയാളികളുടെ ചുണ്ടിൽ

കണ്ണൂർ വിമാനത്താവള ഉദ്ഘാടന ദിനം ഖത്തറിലെ റേഡിയോ സ്റ്റേഷനായ റേഡിയോ സുനോ 91 .7  എഫ്എം  ഒരുക്കിയ തീം സോങ് വീഡിയോ വൈറൽ ആകുന്നു .കണ്ണൂരിന്റെ സ്ഥലപ്പേരുകളും സംസ്ക്കാരവും വളർച്ചയും പ്രകൃതി ഭംഗിയുമെല്ലാം ഉൾപ്പെടുത്തി ഒരുക്കിയ വീഡിയോ ഒഫീഷ്യൽ പേജിൽ അപ്‌ലോഡ്  ചെയ്തത്  മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിനാളുകളാണ് വീഡിയോ  ഷെയർ ചെയ്തത് .

കണ്ണൂരുകാരനായ റേഡിയോ സുനോ മാനേജിങ് ഡയറക്ടർ  അമീർ അലിയുടെ ആശയത്തെ സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി വരികളാക്കി മ്യൂസിക്‌ ഡയറക്റ്റർമാരായ  വിനായകും വിഷ്ണവും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചു. വിമാനത്താവള ഉദ്ഘാടനവുമായി  ബന്ധപെട്ട്  ഇറങ്ങിയ പാട്ടുകളിൽ  ഏറ്റവും വൈറലായ പാട്ടായി മാറിയിരിക്കുകയാണ് റേഡിയോ സുനോയുടെ   തീം സോങ്. 

MORE FROM RADIO SUNO