50TH ANNIVERSARY OF APOLLO 11 MOON LANDING
മനുഷ്യൻ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട്
മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഹാസംഭവത്തിന് ജൂലൈ 20 നു അരനൂറ്റാണ്ട് പിന്നിടും . 1969 ജൂലൈ 21-നാണ് ലോകം ഈ ചരിത്ര മൂഹൂർത്തതിന് സാക്ഷ്യം വഹിച്ചത് . സമ്പൂർണ ചന്ദ്രയാത്ര എന്ന നിലയിൽ അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ് . നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി. രണ്ടു യാത്രികരും പ്രശസ്തിയുടെ കൊടുമുടി താണ്ടിയപ്പോൾ മറ്റൊരാൾ കൂടി ആ സംഘത്തിനൊപ്പം ഉണ്ടായിരുന്നു . കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മൈക്കൽ കോളിൻസ്.ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽനിന്നു തിരിച്ചു വരുന്നതുവരെ കോളിൻ ചന്ദ്രനു ചുറ്റും കമാൻഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.ചന്ദ്രനിൽ ഇറങ്ങിയ സമയം നാസ വെബ്‌സൈറ്റനുസരിച്ച് ഈസ്റ്റേൺ ഡേ ലൈറ്റ് ടൈമിൽ. യൂണിവേഴ്സൽ സമയ പ്രകാരം ചന്ദ്രനിൽ ഇറങ്ങിയത് 21 ജൂലൈ 02.56.15ന്)