49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ!!!

ജനപ്രിയ പുരസ്ക്കാരങ്ങൾ തന്നെയാണ് ഇത്തവണയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്  മാറ്റുകൂട്ടിയത്.  ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ  ചിത്രങ്ങളിലൂടെ  ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിൻ  സാഹിറും മികച്ചനടന്മാരായി. ഏറ്റവും അധികം പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയത് സുഡാനി ഫ്രം നൈജീരിയ തന്നെയാണ്. മികച്ച നടൻ, നവാഗതസംവിധായകൻ, ജനപ്രിയചിത്രം ഉൾപ്പടെ അഞ്ച് പുരസ്കാരങ്ങൾ ഈ ചിത്രം നേടി.

ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ  മികച്ച സ്വഭാവ നടനായി  ജോജു ജോർജ് മാറി. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.

മികച്ച ഗാനരചയിതാവായി  ബി.കെ.ഹരിനാരായണൻ (തീവണ്ടി,ജോസഫ്) മികച്ച സംഗീത സംവിധായകനായി വിശാൽ ഭരദ്വാജ്നേട്ടങ്ങൾ സ്വന്തമാക്കി.

എല്ലാ പുരസ്‌ക്കാര ജേതാക്കൾക്കും  ഖത്തറിന്റെ ഫേവറിറ്റ്  റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91 .7 Fmന്റെ  അഭിനന്ദനങ്ങൾ…..