4 Directors for Love….. 4 Kutty Stories..
DIRECTED BY Gautham Vasudev Menon | Vijay | Venkat Prabhu | Nalan Kumarasamy PRODUCED BY Dr.Ishari K.Ganesh
OTT പ്ലാറ്റുഫോമുകളിൽ ആന്തോളജി സിനിമകൾക്ക് ലഭിച്ചത് മികച്ച പ്രേക്ഷകരെയാണ് . തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന അടുത്ത ആന്തോളജിയാണ് ‘കുട്ടി സ്റ്റോറി’.ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവർ ഒരുക്കുന്ന ചിത്രങ്ങൾ ചേർന്നതാണ് ‘കുട്ടി സ്റ്റോറി’.
പ്രണയമാണ് നാല് സിനിമകളുടെയും പശ്ചാത്തലം.വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ അമല പോള്‍, ഗൗതം വസുദേവ് മേനോന്‍, മേഘ ആകാശ്, ആര്യ, സാക്ഷി അഗര്‍വാള്‍, വിജയ് സേതുപതി, റോബോ ശങ്കർ, വരുൺ, സംഗീത, പ്രഭാകർ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. മനോജ് പരമഹംസ, അര്‍വിന്ദ് കൃഷ്ണ, ശക്തി ശരവണന്‍, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവരാണ് ഛായാഗ്രഹണം.വിജയ് സേതുപതിയുടെ സാന്നിധ്യമാണ് യൂട്യൂബ് കമെന്റുകളിൽ നിറയുന്നത് .