32 YEARS OF MALAYALAM BLOCKBUSTER MOVIE NEW DELHI

New Delhi 32 Years

32 YEARS OF MALAYALAM BLOCKBUSTER MOVIE NEW DELHI.

Traveling through Scriptwriter Dennis Joseph memories

ന്യൂഡൽഹി  32 വർഷങ്ങൾ  പിന്നിടുമ്പോൾ  ത്യാഗരാജൻ  അന്ന്   ഡെന്നിസ്  ജോസഫിനോട്  പറഞ്ഞ പരാതി  എന്തായിരിക്കും ?? റേഡിയോ  സുനോയോട്  തിരക്കഥാകൃത്ത് ഡെന്നിസ്  ജോസഫ്  പറയുന്നു

ത്യാഗരാജന്റെ  കഥാപാത്രം  ആദ്യം  ചെയ്യാൻ  തീരുമാനിച്ചത്  സത്യരാജിനെ  ആയിരുന്നു പക്ഷെ  ഡേറ്റ്  പ്രശ്‌നം  കാരണം അത്  ത്യാഗരാജനിലേയ്ക്ക്  എത്തി . സിനിമയിൽ  ത്യാഗരാജന്  ആകെ  6  ഡയലോഗേ ഉള്ളൂ . അത്  ത്യാഗരാജൻ ഡെന്നിസ്  ജോസഫിനോട് സൂചിപ്പിക്കുകയും  ചെയ്തു . പക്ഷെ  ത്യാഗരാജൻ  ഒരുപാടു സംസാരിച്ച  ചിത്രങ്ങളേക്കാൾ സിനിമാപ്രേമികൾ  ഓർത്തിരിക്കുന്നതു   ന്യൂഡൽഹിയിലെ  സേലം  വിഷ്ണു എന്ന  ത്യാഗരാജന്റെ കഥാപാത്രത്തെയാണ് .

ന്യൂഡൽഹി അണിയറ കഥകൾ

21 ദിവസം കൊണ്ടാണ്  ചിത്രം  ഷൂട്ട് ചെയ്തത്

കോപ്പി  എഴുതാൻ  എത്തിയ  ജോഷിയുടെ  അസ്സോസിയേറ്റ്  ആയിരുന്ന  ഗോവിന്ദൻകുട്ടിയെ  ഡെന്നിസ്  ജോസഫ്  ജി കെ  എന്നായിരുന്നു  വിളിച്ചിരുന്നത്  അതാണ്  മമ്മൂട്ടിയുടെ  കഥാപാത്രത്തിന്റെ  പേരായി  മാറിയത് .

സിനിമയുടെ ത്രെഡ് ഡെന്നിസ് ജോസഫിന്  ലഭിച്ചത്  നോവലിൽ  നിന്നും  മാത്രമല്ല ചില  യഥാര്ഥ സംഭവങ്ങളുടെ  കേട്ട് കേൾവിയിൽ  നിന്നായിരുന്നു .

പോസ്റ്ററിന്റെ  ഫുൾ  ക്രെഡിറ്റും  ഗായത്രി  അശോകിന്റേതാണ് .  ഒരുപാടു   വസ്തുക്കൾ കൊണ്ട്  വാർത്ത്  ഉണ്ടാക്കിയതാണ് . പലരും  സർഫ്  എന്നൊക്കെ  പറയുന്നുണ്ട്  . സർഫ്  മാത്രമല്ല  പല   സാധനങ്ങൾ  ഉപയോഗിച്ചാണ്  ന്യൂഡൽഹി  എന്ന്  പോസ്റ്ററിൽ  കാണുന്ന  രീതിയിൽ എത്തിച്ചത് .

MORE FROM RADIO SUNO