31 YEARS OF SACHIN

SACHIN

31 YEARS OF SACHIN

അന്ന് ആ ചെറുപ്പക്കാരൻ നടന്നു വന്നപ്പോൾ ആരും അറിഞ്ഞില്ല ആ ബാറ്റുമായി അദ്ദേഹം ഇന്ത്യയുടെ ഹൃദയത്തിലേക്കാണെന്നു വരുന്നതെന്ന് . 1989 നവംബര്‍ 15, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ തീയതിക്ക് പറയാനുള്ളത് സച്ചിനെക്കുറിച്ചാണ് ഇന്ത്യന്‍ ദേശീയ ടീമിനായി സച്ചിൻ ആദ്യമായി കളത്തിലിറങ്ങിയ ദിവസമാണ് 1989 നവംബര്‍ 15.ലിറ്റില്‍ മാസ്റ്ററുടെ അരങ്ങേറ്റ മത്സരത്തിന് ഇന്ന് 2020 നവംബർ 15-ന് 31 വയസ് തികയുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ 1989-ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ നവംബര്‍ 15-ന് കറാച്ചിയില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് സച്ചിന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് പ്രായം 16 വര്‍ഷവും 205 ദിവസവും. ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 409 റണ്‍സെടുത്തു. തുടക്കം തകര്‍ന്ന ഇന്ത്യയ്ക്കായി ആറാമനായാണ് സച്ചിന്‍ ക്രീസിലെത്തിയത്. 28 മിനിറ്റ് പാക് പേസ് ആക്രമണത്തെ ചെറുത്ത് 24 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളടക്കം 15 റണ്‍സുമായാണ് അദ്ദേഹം അന്ന് മടങ്ങിയത്.പാകിസ്താനെതിരായ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും ആ പരമ്പരയ്ക്കിടയില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ സച്ചിന്‍ തന്റെ കരുത്ത് ലോകത്തിനു കാട്ടിക്കൊടുത്തു . അന്ന് തുടങ്ങിയ യാത്രയ്ക്ക് 24 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു നവംബറില്‍ തന്നെയാണ് സച്ചിന്‍ അവസാനം കുറിച്ചത്. 2013 നവംബര്‍ 16-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം.

MORE FROM RADIO SUNO