2nd ANNIVERSARY BASH FOR QATAR’S FAVOURITE RADIO STATION RADIO SUNO 91.7 FM
റേഡിയോ സുനോ 91.7 FM ന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് ഖത്തർ സാക്ഷിയാകുന്നു . നവംബര് ഒന്നാം തീയതി തുമാമ ഒലീവ് ഇന്റർനാഷണൽ സ്കൂളിലാണ് ആഘോഷങ്ങൾ നടക്കുക . ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മലയാളത്തിന്റെ യുവതാരം ആന്റണി പെപ്പെ നിർവഹിക്കും . കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ എത്തും . ഒപ്പന , മെഗാ തിരുവാതിര , കോൽക്കളി , ദഫ് മുട്ട് തുടങ്ങി നിരവധി കലാരൂപങ്ങൾ അണി നിരയ്ക്കും . റേഡിയോ സുനോ ടീം മുഴുവൻ ആഘോഷ പരിപാടികൾക്ക് മാറ്റേകും.