സെപ്റ്റംബർ 3
ഇന്ന് ഖത്തറിനു അഭിമാന ദിനം
ലോകത്തിനു മുൻപിൽ തലയെടുപ്പോടെ ഖത്തർ
2022 ഖത്തർ ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഔദ്യോഗിക എംബ്ലം പ്രകാശനം ചെയ്‌തു . ഇനിയി പവിഴ ദ്വീപിന്റെ പ്രതീക്ഷാനിർഭരമായ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്ന മുദ്ര ….ഇതായിരിക്കും ….ഇത് മാത്രമായിരിക്കും . ഫുട്ബോൾ വികാരവും വിചാരവുമായി കൊണ്ട് നടക്കുന്ന ഒരു ജനതയുടെ സ്വപ്നങ്ങളിൽ പന്തുരുണ്ടു തുടങ്ങിയിരിക്കുന്നു . ആശംസകളോടെ തിളങ്ങുന്ന ഖത്തറിനൊപ്പം റേഡിയോ സുനോ 91.7 എഫ് .എം.