പതിമൂന്നാമത് മിലിപോൾ ഖത്തറിന് തുടക്കമായി…!
പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഒരുക്കിയ ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് രംഗത്തെ അന്താരാഷ്ട്ര പ്രദര്‍ശനമായ മിലിപോൾ ഖത്തർ ഉദ്ഘാടനം ചെയ്തത്. പ്രതിരോധ-സുരക്ഷാ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളുടെ വിസ്മയക്കാഴ്ചകളാണ് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത് .ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിരോധ-സുരക്ഷാ കമ്പനികള്‍ ഒരുക്കിയ അത്യാധുനിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമാണ് മിലിപോള്‍ ഖത്തര്‍.
സുരക്ഷ, സിവിൽ ഡിഫൻസ് രംഗത്തെ വിവിധ കമ്പനികളുടെ നൂതന സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിക്കും.കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കിയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്…
വീഡിയോ കാണാം