സുനിൽ ഷെട്ടി വീണ്ടും മലയാളത്തിൽ!

മരക്കാറിലെ സുനിൽ ഷെട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടുകയാണ്. പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ സുനില്‍ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .

ഹെര്‍ക്കുലീസിലെ ഡൈ്വന്‍ ജോണ്‍സണെ ചിത്രം ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്. പ്രിയദര്‍ശന്റെ മലയാളചിത്രമായ ‘കാക്കക്കുയിലിൽ അതിഥി വേഷത്തില്‍ സുനില്‍ ഷെട്ടിയെത്തിയിരുന്നു.

വ്യത്യസ്ത ഗെറ്റപ്പിൽ സംവിധായകൻ ഫാസിലും ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും.

സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

pZpdgIeJ 400x400 2

MORE FROM RADIO SUNO