ശ്രീജിത്തിനൊപ്പം ഖത്തർ മലയാളികളും

sreejith 1 1ശ്രീജിത്തിനൊപ്പം ഖത്തർ മലയാളികളും – കേരള സെക്രെട്ടറിയേറ്റിനു മുൻപിൽ 765 ദിവസമായി  സമരം ചെയ്യുകയാണ് ശ്രീജിത്ത് എന്ന യുവാവ്. സ്വന്തം അനുജന്റെ ദുരൂഹ മരണത്തിനു കാരണം അന്വേഷിക്കാനായി കേസ് CBI – യ്ക്ക് നൽകണം എന്ന ആവശ്യത്തോടെയാണ് സമരത്തിന് തുടക്കം കുറിച്ചത്. സമരം തുടങ്ങിയപ്പോൾ വളരെയധികം അവഗണന നേരിട്ട ഈ ചെറുപ്പക്കാരന് ഇന്ന് ആയിരകണക്കിന് മലയാളികളാണ് താങ്ങ്. തന്റെ സഹോദരനായ ശ്രീജീവ് രണ്ടുകൊല്ലം മുൻപ് പോലീസ് കസ്റ്റഡിയിൽ നിന്നാണ് മരണപ്പെട്ടത്. റിപോർട്ടുകൾ പ്രകാരം വിഷാംശം ആണ് മരണകാരണം. ഇതിൽ എന്തോ ദുരൂഹതയുണ്ടെന്നും ശരിയായ കാരണം വെളിപ്പെടുത്തണം എന്നുനയിക്കുന്ന ശ്രീജിത്തിനൊപ്പം ഇന്ന് നാട്ടുകാരും ഉണ്ട്. ശ്രീജിത്തിന്റെ ഇത്രെയും ദിവസത്തെ സമരം ഇന്ന്  സോഷ്യൽ മീഡിയയിൽ വല്യ ചർച്ച തന്നെയാണ്. കൂടാതെ ഇതിനോടകം പല പ്രമുഖ സിനിമ നടന്മാരും ശ്രീജിത്തിന് പിന്തുണ നൽകി മുന്നോട്ടുവരുന്നുണ്ട്. ദൂരങ്ങൾ എത്രെയാണെങ്കിലും Radio Suno team ഖത്തറിലെ എല്ലാ മലയാളികളും നിങ്ങൾക്കൊപ്പമുണ്ട്.

 

https://www.youtube.com/watch?v=XhrJu84wP5g&t=17s

 

WhatsApp Image 2018 01 16 at 4.56.19 PM

MORE FROM RADIO SUNO