വെള്ളിത്തിരയിൽ ചിത്രം വരച്ച 30 വർഷങ്ങൾ!!

925047607s

 

ചിരിയിൽ തുടങ്ങി ഒരു ചെറു നൊമ്പരത്തിൽ  അവസാനിച്ച 159 മിനിറ്റുകൾ. മലയാളികൾ ഒരിക്കലും മറക്കാത്ത വിസ്‌മയം  പ്രിയദർശൻ സംവിധാനത്തിൽ പുറത്തിറങ്ങിയ  ചിത്രംഎന്ന സിനിമ 30 വർഷങ്ങൾ പിന്നിട്ടു. 30 വർഷങ്ങൾക്കിപ്പുറവും സിനിമ മലയാളിയുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു.

1988-ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണിത്.

MORE FROM RADIO SUNO