വാള് വെച്ച സ്ഥലം

വാള് വെച്ച സ്ഥലം

ഖത്തറിൽ വന്ന് ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും ജോലിക്കു ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയം ഒരു വെള്ളിയാഴ്ച ദിവസം പള്ളിയിൽ പോയി വന്നു റൂമിലെ മെസ്സിൽ നിന്നും friday special ചിക്കൻ ബിരിയാണിയും കഴിച്ച് ഒന്നു മയങ്ങി എണീറ്റപ്പോൾ സമയം നാലു മണി . സ്ട്രിക്റ്റ് ആയ മെസ് മാനേജ്മെന്റ് അനാവശ്യ ചെലവ് ചുരുക്കൽ ഭാഗമായി മെസ്സിൽ പാൽപ്പൊടിക്ക് Ban ഉള്ളതു കൊണ്ട് ഒരു സുലൈമാനി ഉണ്ടാക്കി കുടിച്ചു .

രാവിലെത്തെ തിരക്കൊഴിഞ്ഞു ഫ്രീയായി കിടന്നിരുന്ന മാധ്യമം പത്രം ചുമ്മാ മറിച്ചു നോക്കി പ്രത്യാ കിച്ച് സെൻസേഷൻ ന്യൂസ് ഒന്നും ഇല്ലാതരുന്നതിനാൽ വായന പെട്ടന്ന് തീർന്നു.
പുറത്ത് ഇറാനി സൂക്കിൽ നിന്നും വിവിധ ഭാഗങ്ങളിൽ നിന്നും ദോഹയിൽ എത്തിയ നേപ്പാളികളേയും ബംഗാളികളേയും കൊണ്ട് ശബ്ദമുഖരിതമായി കൊണ്ടിരിക്കുന്നു.

വെറുതെ ഇരുന്നു ബോറടിച്ച ഞാൻ ചുമ്മാ ഒന്ന് കറങ്ങനായി താഴേക്കിറങ്ങി . റോഡിൽ നല്ല തിരക്ക് അറബ് റൗണ്ട് എബൗട്ട് മുറിച്ച് കടന്നു നേരേ മുന്നോട്ട് നടന്നു സൂഖ് നജദ യുടെ മുന്നിലൂടെ നടന്നു നീങ്ങി അപ്പോഴാണ് എതിരേ വന്ന ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നു ചോദിച്ചത്

ചേട്ടൻ മലയാളിയാണോ ?
അതെ എന്തെ എന്ന് ഞാൻ മുപടി പറഞ്ഞു .

ചെറുപ്പക്കാരന്റെ അടുത്ത ചോദ്യം കേട്ട ഞാൻ ശരിക്കും ഒന്നു ഞെട്ടി .വ്യക്തമാക്കാനായി ഞാൻ ഒന്നു കൂടി ചോദിച്ചു
എന്താ പറഞ്ഞത്

ചേട്ടാ വാളു വെച്ച സ്ഥലം എവിടെ യാണ്

ഇവൻ എന്താ എന്നോട് ഇങ്ങനെ ചോദിക്കാൻ എന്നെ കണ്ടിട്ട് ഒരു കുടിയനെ പോലുണ്ടോ? നാട്ടിൽ നിന്നും വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാട്ടിലെ വെയിലും കൊണ്ട് തേരാപ്പാര നടന്ന് കരുവാളിച്ച എന്നെ കണ്ട് അയപ്പ ബൈജുവിനെ പോലെയുണ്ടെന്ന് പറഞ്ഞ ഇക്കാടെ സുഹൃത്ത് നവാസ് പറഞ്ഞത് എനിക്കോർമ വന്നു. ഇനി ഇവനും തന്നെ ആക്കാൻ വേണ്ടി പറയുന്നതാണോ ? .

എന്റെ മുഖത്തെ ഭാവ വിത്യാസം കണ്ട അവൻ കൈ രണ്ടും മുഖത്തിനു നേരേ ഉയർതി അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിമുട്ടിച്ചു ചോദിച്ചു.

ഈ വാളു വെച്ച സ്ഥലം എവിടെയാ?

അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത് ആ പാവം ചോദിച്ചത് അടുത്തുള്ള ഗ്രാൻഡ് ഹമദ് റോഡിലെ വാൾ സിഗ്നൽ ആണെന്നത് . അവിടം റോഡിന് ഇരുവശത്തു നിന്നുമായി പരസ്പരം കൂട്ടിമുട്ടുന്ന രണ്ട് വലിയ വാൾ സ്ഥാപിച്ചിട്ടുണ്ട്

ഞാൻ പറഞ്ഞു.

ഓ …… ആ വാള് .നേരേ പിന്നോക്കം പോയിട്ട് ആ കാണുന്ന സിഗനലിൽ നിന്നും നേരേ വലത്തോട്ട് പോയാൽ മതി അപ്പോ കാണാം.

ഒരു നന്ദിയും പറഞ് തിരിഞ് നടന്ന അയാളെയും നോക്കി ആശ്വാസത്തോടെ ഞാനും നടത്തം തുടർന്നു.

 

– N.K Fasalu Kochanoor –

MORE FROM RADIO SUNO