വായനശാല – മണ്ണിന്റെ ഗന്ധം

വായനശാല – മണ്ണിന്റെ ഗന്ധം

പതിയെ കാലിലെ ചേറിലേക്ക് നോക്കിയിട്ട് അവൻ പറഞ്ഞു .. ഡാഡ്… ഇതു നാറിയിട്ടു വയ്യാ… ഞാൻ പറഞ്ഞതാ ഞാൻ വരുന്നില്ലന്ന്, അപ്പോൾ ഡാഡക്ക് ദേഷ്യം … കണ്ടോകണ്ടോ എന്റെ കാല്…പതിയെ കുറുപ്പ് എന്ന ആ മദ്ധ്യവയസ്കൻ ഒന്ന് അമർത്തി മൂളി… അവനെ ഒന്ന് നോക്കി… ജനറേഷൻ ഗ്യാപ്പിന്റെ ബലത്തിൽ ആംഗലേയ ശ്രേഷ്ഠ ശ്ലോകങ്ങൾ നല്ല ഉച്ചത്തിൽ അവൻ വിളിച്ചു പറഞ്ഞു… കോണിപ്പടികൾ കയറി മുകളിലേക്ക് പോയി… മനുവും അച്ഛനും ഇന്നലെ കാനഡയിൽ നിന്നും എത്തിയതേ ഉള്ളു.. രാവിലെ പാടവരമ്പിലൂടെ നടന്നപ്പോൾ ഒന്ന് കാല് തെറ്റി വീണു.. അതിന്റെ പുകിലാണ്.. കുറുപ്പ് കണ്ണുകൾ അടച്ച് വരാന്തയിലെ ഒരു മരബഞ്ചിൽ കിടന്നു.. ഇരുപത്തഞ്ച് വർഷം മുമ്പ്… ഞാൻ എത്രയോ തവണ കിടന്ന് ഉറങ്ങിയ ആ മരബഞ്ച്… അയാൾ… ഓർത്തു.. അച്ഛൻ പണിയിച്ചതാണ്… ബാലകൃഷ്ണൻ ആശാരി അത് പണിയുമ്പോൾ അതിന് ഒരു കിന്നരിവെക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ അതിന്റെ കാലിൽ ഒരു ചെറിയ കൊത്ത് പണി ചെയ്തു തന്നു.. അച്ഛൻ ചേർത്ത് നിർത്തി പറഞ്ഞുമോന്റെ ബെഞ്ച് ആണ്… പച്ച ആഞ്ഞിലിയുടെ തടി… അതിന്റെ ലഹരി പടർത്തുന്ന ഗന്ധം… നാസനാളത്തിലൂടെ ഞാൻ പിടിച്ചു കയറ്റി.. തണുപ്പാർന്ന ആ തടിയിൽ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങി… അച്ചമ്മ വന്ന് വിളിച്ചപ്പോൾ ആണ് അന്ന് ഞാൻ ഉണർന്നത്.. മോനെ… മോനെ… ഒന്ന് എണീൽക്കടാ… എന്താ അച്ചമ്മേ,,,, നമ്മുടെ പറമ്പിൽ ഒരു കിളിക്കൂട് വീണ് കിടക്കുന്നു.. കുഞ്ഞുങ്ങൾ ഉണ്ട്.. മുഴുവനും ഉറുമ്പ് ആണ്.. ഞാൻ ഓടിച്ചെന്നപ്പോൾ മാംസപിണ്ഡംപോലെ മൂന്ന് മൈനയുടെ കുഞ്ഞുങ്ങൾ… തൊട്ടടുത്ത കൊമ്പിൽ നിന്നും ആർത്തനാദം പോലെ കരച്ചിൽ… അലമുറയാണോ അതോ എന്നോടും കുടുംബത്തോടും ഉള്ള പ്രതിഷേധമോ?
അലറി പാഞ്ഞ് വന്ന്… വീണ്ടും തിരികെ… ഇന്നലെ വെട്ടിയ മരത്തിൽ നിന്നും വീണാതാണ് അല്ലേ… അച്ചമ്മേ,,
പതിയെ കൂട് എടുത്ത്.. തൊഴിത്തിലെ ഒഴിത്ത ഭാഗത്ത് വെച്ചപ്പോൾ അമ്മ മൈന എന്നെ ഒന്ന് നോക്കി… ശത്രുവല്ല.. അതിന്റെ അമ്മ കൊണ്ടുവന്ന ആഞ്ഞിലി ചുളകൾ.. അതിന്റെ കുഞ്ഞുങ്ങളുടെ വായിലേക്ക് ഇടുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി …
ഞാൻ വീണ്ടും അച്ചമ്മേ… എന്ന് വിളിച്ചപ്പോൾ എന്താണപ്പോ ഈ കുഞ്ഞിന്,,,,അച്ചമ്മാ മരിച്ചിട്ട് കൊല്ലമെത്ര കഴിഞ്ഞു. ഞാൻ ഞെട്ടിയുണർന്ന് നോക്കിയപ്പോൾ… അപ്പുറത്തെ സാറ അമ്മച്ചി….
ഞാൻ ചെറിയ ഒരു നാണത്തോടെ.. എണിറ്റ് ബഞ്ചിൽ ഇരുന്നു .. അപ്പോളും ആ മണം എന്നിലേക്ക് വരുന്നുണ്ടായിരുന്നു,, പച്ച ആഞ്ഞിലി ത ടിയുടെ മണം…..
അപ്പോൾ മനുവിന്റെ ഒരു അനക്കവും ഇല്ല… പതിയെ ഞാൻ കോണിപ്പടി കയറുമ്പോൾ അകത്ത് നിന്നൊരു തേങ്ങൽ…. എന്റെ പഴയ തുകൽപ്പെട്ടിയുടെ അടുത്ത് ഒരു നിഴൽ പോലെ മനു….
അവൻ ഓരോന്ന് ഓരോന്നായി അതിൽ നിന്നും സാധനങ്ങൾ എടുത്ത് വെളിയിലേക്ക് ഇടുന്നുണ്ടായിരുന്നത് ഞാൻ മറഞ്ഞിരിന്നു നോക്കി…
കലപ്പയും… നിരപ്പയും… പഴയ കാളനുകങ്ങളും…. മെതിയടികളും.. ചക്രങ്ങളും… നിറഞ്ഞിരിക്കുന്ന ഈ മുറിയിൽ എന്താണ് അവൻ കണ്ടത്… ഞാനിതൊക്കെ സൂക്ഷിച്ച് വെച്ചിട്ടുണ്ടന്ന് പറഞ്ഞിരുന്നങ്കിലും…
പിന്നെ എന്താ.. കുറിപ്പിന്റെ ചിന്തകൾക്ക് തിരശ്ശീല ഇട്ടു കൊണ്ട്… മനു പഴയ ഒരു ബുക്ക് പിടിച്ചു കൊണ്ട് ഏങ്ങി കരഞ്ഞു……
എന്റെ അച്ഛൻ എന്റെ പ്രായത്തിൽ എങ്ങനെ ആയിരുന്നു എന്ന്… കൃത്യമായി എഴുതിയിരിക്കുന്നു….
ഒപ്പം കല്യാണ ശേഷം അമ്മ എഴുതിയ ഒരു വാചകം ആ ബുക്കിൽ…..
നമ്മൾ മണ്ണിന്റെ മക്കൾ…. നമുക്ക് പിറക്കാൻ പോകുന്ന പൈതലിന്… മുണ്ടകൻ പാടത്തെ വിളയാത്ത നെൽക്കതിരിന്റെ മണവും… ചേറിന്റെ നിറവും ആയിരിക്കും…. കാരണം നിങ്ങളുടെ ഓരോ ആലിംഗനത്തിലും ഞാൻ അറിഞ്ഞത് ആ മണവും… ചേറിന്റെ ഉപ്പ് നിറഞ്ഞ രുചിയും ആണ്…. നമ്മുടെ മകനും… മണ്ണിന്റെ മകനാകട്ടെ……ക്ര്യഷി കൊണ്ട് കാര്യമില്ല എന്നു പറഞ്ഞ് അച്ഛൻ എന്നെ കല്യാണ ശേഷം വിദേശത്ത് അയച്ചപ്പോൾ മനുവിനെ അവന്റെ അമ്മക്ക് രണ്ട് മാസം…
തിരികെ വരുമ്പോൾ ചോരക്കുഞ്ഞിനെ കൈകളിൽ തന്നിട്ട് അവൾ ആ ചേറിലേക്ക് പോയി….
ഞാൻ കാണാതെ പോയ ആ വരികൾ എന്റെ പൊന്നുമോൻ കണ്ടു….
പെട്ടെന്ന് മനു താഴേക്ക് വന്നു… അച്ഛാ…. അച്ഛാ.. എന്ന് വിളിച്ചു… ഡാഡി എന്ന വിളി ഇത്ര പെട്ടന്ന്….
എന്നെ അവൻ കെട്ടിപ്പിടിച്ചു… ഉമ്മവെച്ചു… ഒരായിരം പ്രാവ്യശ്യം… എന്നെ ചേർത്ത് നിർത്തുമ്പോൾ അവന്റെ കൈകളിൽ…. രണ്ട് കുഞ്ഞ് പുസ്തകങ്ങൾ ഞെരിഞ്ഞമർന്നു…
അത് അവൻ വലിച്ച് കീറിയിട്ട്…. ഒറ്റ ഓട്ടമായിരുന്നു… ഉന്മാദം എന്നാണോ പറയുക…. അതോ….. ആ ചേറിലേക്ക് ചാടിയിറങ്ങി അവൻ.. കൈയ്യിലെ പുസ്തകത്താളുകൾ വലിച്ചെറിഞ്ഞു….
അച്ഛൻ ആഗ്രഹിച്ചതും അതായിരുന്നു….
അവർ ആ ചേറിൽ കളിച്ചു… പാടവരമ്പത്ത്… പുള്ളും വണ്ണാത്തിക്കിളിയും… വന്നെത്തി… ചെമ്പൻ കീരിയും… ചേരയും… കണ്ണുകളിൽ കൗതുകമായി… പിന്നെ അവിടെ ഒരു ഉത്സവം ആയിരുന്നു മണ്ണിന്റെ മക്കളുടെ….. തിരുവിളയാടൽ….

 

Written By

Aji George – Qatar

MORE FROM RADIO SUNO