മിന്നി മിന്നി കണ്ണു ചിമ്മി…

കുറുമ്പുകാരിയായി ജൂണി-ൽ രജീഷ വിജയൻ

ഫ്രൈഡേ  ഫിലിം  ഹൗസ്  ഒരുക്കുന്ന ജൂണ്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി.  സോഷ്യൽ മീഡിയയിൽ  പാട്ടിനു മികച്ച വരവേൽപ്പാണ് ലഭിച്ചത് . സ്കൂൾകാലഘട്ടത്തിലെ കുസൃതികളാണ് പാട്ടിൽ നിറയുന്നത് . മിന്നി മിന്നി എന്നു തുടങ്ങുന്ന ഗാനം അമൃത സുരേഷ് ആണ് ആലപിക്കുന്നത്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അനു എലിബസത്ത് ജോസ് എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത് ,സംഗീതം ഇഫ്തി.ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജീഷ  നടത്തിയ മെക്കോവറിന്റെ വീഡിയോ ജൂണിന്റെ അണിയറ പ്രവർത്തകർ  നേരത്തെ പുറത്തു വിട്ടിരുന്നു. പതിനേഴ്വയസ്സ മുതല്‍ ഇരുപത്തിയഞ്ച് വയസ്സ് വരെയുള്ള ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത് .

MORE FROM RADIO SUNO