മികച്ച പ്രതികരണവുമായി ” ഹേയ് ജൂഡ് ”

മികച്ച പ്രതികരണവുമായി ” ഹേയ് ജൂഡ്

” ഹേയ് ജൂഡ് ” – നെ നെഞ്ചോടു ചേർത്ത് പ്രേക്ഷകർ. ശ്യാമപ്രസാദ് സംവിധാനം നിർവഹിച്ചു നിർമൽ സഹദേവ്, ജോർജ് കാനാട്ട് തിരക്കഥയെഴുതിയിട്ടുള്ള  ഈ ചിത്രം വളരെ ഗൗരവമായിട്ടുള്ളവിഷയത്തെ വളരെ ലളിതമായാണ് ചിത്രീകരിച്ചിട്ടുള്ളത്. തന്റെ സാദാരണ സംവിധാന രീതി മാറി വളരെ വ്യത്യസ്തമായ കളർ പാറ്റേൺ ആണ് ശ്യാമപ്രസാദ് ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ജൂഡായി പ്രേക്ഷകർക്കുമുന്നിൽ എത്തുന്നത് യുവതാരം നിവിൻ പോളിയാണ്. ഒപ്പം നായികാകഥാപാത്രമായ ക്രിസ്റ്റലായി എത്തുന്നത് തെന്നിന്ത്യൻ അഭിനയിത്രി തൃഷയാണ്. സിനിമ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു ” ഒരു നല്ല ഫീൽ – ഗുഡ് മൂവിയാണ് ” ഇതെന്ന്. നിവിന്റെ അഭിനയമികവിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ഒരു അസാമാന്യ കാരക്ടറാണ് ജൂഡ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോൻ എന്നിവരും നല്ല അഭിനയമുഹൂർത്തങ്ങൾ നമ്മുക്ക് കാഴ്ചവെക്കുന്നു.

ഇത്തരത്തിലുള്ള നല്ല സിനിമകൾ എന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാവട്ടെ.

 

 

MORE FROM RADIO SUNO