മലയാളികളുടെ സ്വന്തം തട്ടുകട

meals ready 1മലയാളികൾ എന്നും ഭക്ഷണപ്രിയരാണ്. ഏത് നാട്ടിൽ പോയാലും സ്വന്തം ഭക്ഷണത്തെ വാനോളം സ്നേഹിക്കുകയും  ഭക്ഷിക്കുകയും ചെയ്യുന്നു ഈ കേരള നാട്ടിന്റെ മക്കൾ. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയുണ്ടാവും എന്ന ചൊല്ല് വളരെ സത്യമാണ്. അതുപോലെ തന്നെ മലയാളികളുടെ ഭക്ഷണരീതിയും ലോകപ്രശസ്തമാണ്. ഖത്തറിലും നമ്മുടെ നാട്ടുരുചികൾ പറന്നിറങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഏതൊരു സാദാരണകാരനും നാട്ടിൽ മതിയാവോളം ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ ധാരാളം കുട്ടി തട്ടുകടകൾ സുഭിക്ഷമാണ്. എന്നാൽ അത്തരം തട്ടുകടകൾ ഇന്ത്യക്കു പുറമെ കുറവാണു. ഖത്തറിൽ നാട്ടുരുചികളുടെ സുഗന്ധം പരത്തുന്നു ഖത്തറിന്റെ സ്വന്തം തട്ടുകട റെസ്റ്ററന്റ്. ഏഷ്യൻ ടൗണിലാണ് ഈ തട്ടുകട സ്ഥിതിചെയ്യുന്നത്. സാദാരണകാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരിടം ആണ് ഏഷ്യൻ ടൌൺ. അതുകൊണ്ട് തന്നെ ഭക്ഷണ വില ഒരു ശരാശരി മനുഷ്യന് താങ്ങാവുന്നതാണ്. രുചിയേറിയ നടൻ മീൻ കറിയും, ബീഫ് വരട്ടിയതും, നല്ല നടൻ ചോറും കഴിക്കണമെങ്കിൽ രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല നേരെ തട്ടുകട റെസ്റ്ററന്റിലേക്ക് വന്നാൽ മതി. Radio Suno – Meals Ready – യിൽ RJ Appunni നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു തട്ടുകടയിലെ രുചികൾ. 

MORE FROM RADIO SUNO