മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം!!!

വെട്രി മാരാൻ – ധനുഷ് കോമ്പിനേഷൻ സമ്മാനിച്ചത് ഗംഭീര ചിത്രങ്ങൾ ആയിരുന്നു.ആ നിരയിലേക്ക് എത്താൻ ഒരുങ്ങുകയാണ് പുതിയ ചിത്രം അസുരൻ . മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് അസുരൻ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ധനുഷ് പുറത്തുവിട്ടു.

വട്ടപ്പൊട്ടും തൊട്ട് മുല്ലപ്പൂവും ചൂടി ധനുഷിനോട് ചേര്‍ന്ന് നില്‍ക്കുന്ന മഞ്ജു കൂടുതല്‍ ചെറുപ്പമായെന്നാണ് ആരാധകര്‍ പറയുന്നത്. പൊല്ലാതവന്‍, ആടുകളം, വടചെന്നൈ, എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരന്‍-ധനുഷ ജോഡി ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍.

വി ക്രീയേഷന്റെ ബാനറില്‍ കലൈപുലി എസ് തനു നിര്‍മ്മിക്കുന്ന ചിത്രം പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

manju warrier 1

MORE FROM RADIO SUNO