പ്രവാസത്തിലെ കനലുകൾ

ചിരിക്കും മുഖത്തിൽ ഒളിക്കും…
വേദനയാണന്റെ പ്രവാസം..
അറബിപൊന്ന് വിളയും നാട്ടിൽ ഞാനെത്തുമെന്ന് കവലയിൽ കാക്കാത്തി….
തത്തയെടുത്ത ശീട്ടിൽ മൊഴിഞ്ഞവേ…
ഞാനെന്റെ പെട്ടിയെടുത്ത് തട്ടി കുടഞ്ഞ്…
ഞെളിഞ്ഞു നിന്നു കവലയിൽ… പറഞ്ഞു…
തിരികെ വരും കൈ നിറയെ പണവുമായി..
പാതി നരച്ച മുഖങ്ങൾ ഉയർത്തി ചിലർ ചിരിച്ചു…
കാലങ്ങൾ ഏറെയായി ഞാനിന്നും ഏകനായി…
കാലങ്ങൾ കാലഹേതുവായി എന്നോടൊപ്പം…
സമയദോഷമുണ്ടന്ന് കാക്കാത്തി പിന്നെയും..
അത്തറ് മണക്കുന്ന നാട്ടിൽ നാൽക്കാലിയെപ്പോലെ…….. ഞാൻ…..
ഊഴം വെച്ച് കാത്തിരുന്ന പച്ചരി ചോറും പയറും…
വെട്ടി വിഴുങ്ങി അമ്മയെ ഓർത്ത് ഞാൻ…….
നാലുനില കട്ടിലിന്റെ നാലാം നിലയിലേക്ക്….
പതിയെ കയറും മാർജ്ജാരനായി……..
പാതി മുറിഞ്ഞ നിലവിളികൾ കണ്ണീരാക്കി…….
ഞാൻ തേങ്ങിക്കരയവേ.. കരതലം ചേർത്ത്…..
ഏട്ടനൊരാൾ മാറും മകനെ ഇതാണ് പ്രവാസം….
തകരണ്ടാ നീ…. തകർന്നവർ ഇവിടെ നേടിയില്ല…
ഒന്നര സെന്റിന്റെ വാചക കുറുപ്പുകൾ…..
നാട്ടിലെ പ്രമാണിയുടെ അലമാരയിൽ ഭദ്രം…
എന്ന തിരിച്ചറിവ് എന്നിലെ പ്രവാസത്തെ……..
ഇന്നും എന്നും കനലെരിയിക്കുന്നു……
Thank You
Aji george Mainagapalli

MORE FROM RADIO SUNO