പ്രദർശനത്തിനൊരുങ്ങി ‘റിച്ചി’

Richie poster compressedയുവ നടൻ നിവിൻ പോളി നായകനാവുന്ന  ‘റിച്ചി’   പ്രദർശനത്തിനൊരുങ്ങുന്നു. തമിഴിൽ ചിത്രീകരിച്ചിട്ടുള്ള ഈ  ചിത്രം നിവിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. തമിഴ് പ്രേക്ഷക ആസ്വാദകർക്ക് വളരെ വ്യത്യസ്തമായ ഒരു ദൃശ്യവിരുന്നാണ് റിച്ചി ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു. ഗൗതം രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത് പാണ്ടി കുമാർ. ഡിസംബർ ആദ്യ വാരത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്നു.

MORE FROM RADIO SUNO